വിശുദ്ധ കഅബ അണുവിമുക്തമാക്കാന്‍ ശൈഖ് സുദൈസും

വിശുദ്ധ കഅബ അണുവിമുക്തമാക്കാന്‍ ശൈഖ് സുദൈസും

മക്ക: മസ്ജിദുല്‍ ഹറാമിലെ വിശുദ്ധ കഅബ അണുവിമുക്തമാക്കുന്നതില്‍ പങ്കാളിയായി തിരുഹറമുകളുടെ ജനറല്‍ പ്രസിഡന്‍സി മേധാവി ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസും. ഓസോണ്‍ ടെക് ഉപയോഗിച്ചാണ് അദ്ദേഹം അണുവിമുക്ത പ്രവര്‍ത്തനത്തില്‍ പങ്കാളിയായത്.

അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ഉപയോഗിച്ച് ഓസോണ്‍ നിര്‍മിക്കുന്ന പ്രക്രിയയാണ് ഓസോണ്‍ ടെക്‌നോളജി. ബാക്ടീരിയയെയും വൈറസിനെയും പോലുള്ള സൂക്ഷ്മ ജീവികളെ കൊല്ലാന്‍ സാധിക്കുന്ന ശക്തമായ ഓക്‌സിഡൈസറാണ് ഓസോണ്‍ ഗ്യാസ്. ഹറമിലെ ഉപരിതലവും കാര്‍പറ്റുകളും അണുവിമുക്തമാക്കാന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാറുണ്ട്.

കര്‍ഫ്യൂവിലാണെങ്കിലും മക്കയിലെയും മദീനയിലെയും തിരുഹറമുകളിലെ ആവശ്യക്കാര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിക്കുന്നുണ്ട് ജനറല്‍ പ്രസിഡന്‍സി. മക്കയിലെ ബിര്‍റന്‍ മക്ക ക്യാമ്പയിനുമായും മദീനയില്‍ ഖൈര്‍ മദീന ക്യാമ്പയിനുമായും സഹകരിച്ചാണ് ആവശ്യക്കാര്‍ക്ക് ഇഫ്താര്‍ ഭക്ഷണപ്പൊതികള്‍ നല്‍കുന്നത്.

Share this story