ഒമാനില്‍ ഇളവ് ലഭിച്ച ഷോപ്പുകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍

ഒമാനില്‍ ഇളവ് ലഭിച്ച ഷോപ്പുകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍

മസ്‌കത്ത്: കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച വാണിജ്യ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ കര്‍ശനമായി  പാലിക്കണമെന്ന് റീജ്യനല്‍ മുനിസിപ്പാലിറ്റീസ് മന്ത്രാലയം.

കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം. ഹെല്‍മെറ്റ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ പരസ്പരം കൈമാറരുത്. സ്ഥാപനത്തിന് നല്ല വെന്റിലേഷന്‍ സൗകര്യം വേണം. രണ്ട് മീറ്റര്‍ അകലം പാലിക്കണം. തടസ്സങ്ങള്‍ വെച്ച് വേണം ജോലി ചെയ്യാന്‍. ഉപഭോക്താക്കള്‍ക്ക് അപ്പോയ്ന്റ്‌മെന്റ് സംവിധാനം ഒരുക്കണം. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കണം. സ്ഥാപനത്തിലെ ജീവനക്കാരെ മറ്റൊരു ബ്രാഞ്ചിലേക്കോ സ്ഥാപനത്തിലേക്കോ മാറ്റരുത്. തൊഴിലാളികള്‍ക്ക് പര്യാപ്തമായ താമസസൗകര്യം നല്‍കണം. തുടങ്ങിയവയാണ് വ്യവസ്ഥകള്‍.

Share this story