പ്രവാസികളെ മാറ്റി ഒമാനികളെ നിയമിക്കാന്‍ സര്‍ക്കാര്‍ കമ്പനികളോട് ഒമാന്‍
മസ്കത്ത്: സര്‍ക്കാര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരെ ഒഴിവാക്കി പകരം ഒമാനികളെ നിയമിക്കാന്‍ ധനമന്ത്രാലയം നിര്‍ദേശിച്ചു. ഇത് ചൂണ്ടിക്കാട്ടി മന്ത്രാലയം സര്‍ക്കുലര്‍ അയച്ചു.
നേതൃപരവും മേല്‍നോട്ടം വഹിക്കുന്നതുമടക്കമുള്ള വിവിധ തൊഴിലുകളില്‍ ഈ നിര്‍ദ്ദേശം എത്രയും വേഗം നടപ്പാക്കണം. സര്‍ക്കാര്‍ കമ്പനികളില്‍ നിരവധി പ്രവാസികളാണ് നേതൃപരവും മേല്‍നോട്ടം വഹിക്കുന്നതുമായ ജോലികളിലുള്ളതെന്ന് ദേശീയ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ജോലി തേടുന്ന ഒമാനികളെ ഈ തസ്തികകളില്‍ നിയമിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
