പാർപ്പിട കേന്ദ്രങ്ങളിൽ അഞ്ചിൽ കൂടുതൽ തൊഴിലാളികളെ പാർപ്പിക്കുന്നത് നിയമവിരുദ്ധമാക്കി ഖത്തർ

പാർപ്പിട കേന്ദ്രങ്ങളിൽ അഞ്ചിൽ കൂടുതൽ തൊഴിലാളികളെ പാർപ്പിക്കുന്നത് നിയമവിരുദ്ധമാക്കി ഖത്തർ

ദോഹ: കുടുംബങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിൽ ഒരിടത്ത് അഞ്ചിലേറെ പ്രവാസി തൊഴിലാളികളെ പാർപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബയ് അറിയിച്ചു. ഇത്തരം പാർപ്പിട കേന്ദ്രങ്ങളിൽ ലേബർ ക്യാമ്പുകൾ നിരോധിച്ചതാണ്.

അതേസമയം, വനിതാ തൊഴിലാളികൾക്ക് ഇത് ബാധകമല്ല. അവർ ഏത് തൊഴിൽ ചെയ്യുന്നവരാണെങ്കിലും കുടുംബങ്ങൾ താമസിക്കുന്നിടത്ത് പാർപ്പിക്കാം. വീട്ടുജോലിക്കാർ, വീട്ടുഡ്രൈവർമാർ പോലുള്ള ഗാർഹിക തൊഴിലാളികൾക്കും ഇങ്ങനെ പാർപ്പിടമൊരുക്കാം. നിയമം ലംഘിച്ചാൽ താമസിക്കുന്നവർക്കും തൊഴിലുടമക്കും കെട്ടിടയുടമക്കും നോട്ടീസ് നൽകും. ആറ് മാസം വരെ തടവും അര ലക്ഷം മുതൽ ഒരു ലക്ഷം ഖത്തർ റിയാൽ വരെ പിഴയും ലഭിക്കാം.

Share this story