ഖത്തറില്‍ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ഖത്തറില്‍ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ദോഹ: ഖത്തറില്‍ പുതിയ അംബാസഡറെ ഇന്ത്യന്‍ സര്‍ക്കാര്‍ നിയമിച്ചു. ഡോ.ദീപക് മിത്തല്‍ ആണ് ഖത്തറിലെ പുതിയ അംബാസഡറെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം ചുമതലയേല്‍ക്കും.

നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (പി എ ഐ) ആണ് ഡോ.ദീപക് മിത്തല്‍. നിലവിലെ ഖത്തര്‍ അംബാസഡര്‍ പി കുമരന്‍ ആണ്. 2016ലാണ് കുമരന്‍ ഖത്തറില്‍ അംബാസഡറായി നിയമതിനായത്.

2017ല്‍ കുല്‍ഭൂഷണ്‍ യാദവിന് പാക്കിസ്ഥാന്‍ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയപ്പോള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇന്ത്യ സമീപിച്ചിരുന്നു. തുടര്‍ന്ന്, അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷന്റെ വധശിക്ഷ സ്‌റ്റേ ചെയ്തു. അന്ന്് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചിരുന്നത് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായിരുന്ന ഡോ.ദീപക് മിത്തല്‍ ആയിരുന്നു. അന്ന് പാക് അറ്റോര്‍ണി ജനറലിന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ മിത്തല്‍ കൈ കൊടുക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

Share this story