മലയാളി വ്യവസായി ജോയ് അറക്കലിന്റേത് ആത്മഹത്യയാണെന്ന് ദുബൈ പോലീസ്

മലയാളി വ്യവസായി ജോയ് അറക്കലിന്റേത് ആത്മഹത്യയാണെന്ന് ദുബൈ പോലീസ്

ദുബൈ: പ്രമുഖ മലയാളി വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് ദുബൈ പോലീസ്.

ബിസിനസ്സ് ബേയിലെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ഏപ്രില്‍ 23ന് ജോയ് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബര്‍ദുബൈ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖദീം ബിന്‍ സുറൂര്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നമാണ് കാരണം.

 

അതേസമയം, ജോയ് അറക്കലിന്റെ മൃതദേഹം ചാര്‍ട്ടര്‍ ചെയ്ത എയര്‍ ആംബുലന്‍സില്‍ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക അനുമതി ലഭിച്ചതായി ദുബൈയിലെ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കും. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നോവ റിഫൈനിംഗ് ആന്‍ഡ് ട്രേഡിംഗ് കമ്പനിയുടെ ഉടമയായ ജോയ് അറക്കല്‍ വയനാട് സ്വദേശിയാണ്.

2019ല്‍ യു എ ഇ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ കൂടിയായിരുന്നു. യു എ ഇയില്‍ എണ്ണ ശുദ്ധീകരണ മേഖലയിലായിരുന്നു പ്രവര്‍ത്തനം.

Share this story