കുവൈത്തില്‍ കോഓപറേറ്റീവ് സൊസൈറ്റികള്‍ക്കും ഗ്യാസ് സ്റ്റേഷനുകള്‍ക്കും അടുത്തുള്ള കാര്‍ വര്‍ക് ഷോപ്പുകള്‍ തുറക്കും

കുവൈത്തില്‍ കോഓപറേറ്റീവ് സൊസൈറ്റികള്‍ക്കും ഗ്യാസ് സ്റ്റേഷനുകള്‍ക്കും അടുത്തുള്ള കാര്‍ വര്‍ക് ഷോപ്പുകള്‍ തുറക്കും

കുവൈത്ത് സിറ്റി: കോഓപറേറ്റീവ് സൊസൈറ്റികളുടെയും ഗ്യാസ് സ്റ്റേഷനുകളുടെയും അനുബന്ധിച്ചുള്ള കാര്‍ അറ്റകുറ്റപ്പണി ഷോപ്പുകള്‍ രാജ്യവ്യാപകമായി തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുനിസിപ്പല്‍കാര്യ സഹമന്ത്രി വലീദ് അല്‍ ജസീം അറിയിച്ചു. കബദ്, അബ്ദലി, വഫ്‌റ എന്നിവിടങ്ങളിലെ റിപ്പയര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം.

ഏപ്രില്‍ മാസത്തെ വാടക കുടിശ്ശിക ആറ് മാസത്തേക്ക് രണ്ട് തവണയായി സ്വീകരിച്ചാല്‍ മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചു. ചില കാര്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചതിന് അനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

Share this story