കുവൈത്തിലെ അടച്ചുപൂട്ടിയ ഇടങ്ങളില്‍ ഭക്ഷണ വിതരണം പരിതാപകരം

കുവൈത്തിലെ അടച്ചുപൂട്ടിയ ഇടങ്ങളില്‍ ഭക്ഷണ വിതരണം പരിതാപകരം

കുവൈത്ത് സിറ്റി: കൊറോണവൈറസ് ബാധ കാരണം അടച്ചുപൂട്ടിയ ജലീബ് അല്‍ ശുയൂഖിലെയും മഹ്ബൂലയിലെയും ഭക്ഷണ വിതരണം സുസംഘടിത രീതിയിലല്ല. കുറഞ്ഞ അളവിലാണ് ഭക്ഷണപ്പൊതികളുടെ വിതരണം എന്നതിനാല്‍ ആളുകള്‍ തിക്കുംതിരക്കും കൂട്ടിയാണ് ഭക്ഷണം കൈപ്പറ്റുന്നത്. ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

വരിയൊന്നും നില്‍ക്കാതെ തടിച്ചുകൂടിയ നിലയിലാണ് ആളുകള്‍. ഭക്ഷണം വിതരണം ചെയ്യുന്നവര്‍ ക്രമീകരണം നടത്താത്തതാണ് പ്രശ്‌നം. മഹ്ബൂലയില്‍ അധിക പേരും ക്യാമ്പുകളില്‍ കഴിയുന്നവരാണ്. ശമ്പളമില്ലാത്തതിനാല്‍ ആരുടെ കൈയിലും പണമില്ല. അതിനാല്‍ ഭക്ഷണത്തിന് വേണ്ടി ഇവരെ അവലംബിക്കുന്നതെന്നും പ്രവാസികള്‍ പറയുന്നു. സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഇടങ്ങളാണ് മഹ്ബൂലയും ജലീബ് അല്‍ ശുയൂഖും. കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് രണ്ട് പ്രദേശങ്ങളും അടച്ചുപൂട്ടിയത്.

Share this story