ആര്‍ ടി എയുടെ സര്‍വ്വീസ് സെന്ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ആര്‍ ടി എയുടെ സര്‍വ്വീസ് സെന്ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ)യുടെ കസ്റ്റമര്‍ ഹാപ്പിനസ്സ് സെന്ററുകളും 19 സര്‍വ്വീസ് സെന്ററുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഉം അല്‍ റമൂല്‍, ദേര, അല്‍ ബര്‍ശ എന്നിവിടങ്ങളിലാണ് കസ്റ്റമര്‍ ഹാപ്പിനസ്സ് സെന്ററുകളുള്ളത്.

സെന്ററുകളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പ്രവര്‍ത്തനം. അല്‍ ശിരാവി, കാര്‍സ് ദേര, സ്പീഡ്ഫിറ്റ്, തസ്ജീല്‍ (ഡിസ്‌കവറി ഗാര്‍ഡന്‍സ്, ഇന്റര്‍നാഷണല്‍ സിറ്റി, അല്‍ തവര്‍) സെന്ററുകളും ഓട്ടോപ്രോ (സത്വ, മന്‍ഖൂല്‍) സെന്ററുകളും അടച്ചിടും. അതിനിടെ, മാര്‍ച്ച് 31ന് മുമ്പുള്ള പിഴകളില്‍ 50 ശതമാനം ഇളവ് വരുത്തിയതായി ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് ഇളവുണ്ടാകും. അതേസമയം, അബുദബിയിലെ ടാക്‌സികളില്‍ കാര്‍ഡ് മെഷീന്‍ സൗകര്യം ഏര്‍പ്പെടുത്തി.

Share this story