ജൂണ്‍ ആദ്യത്തില്‍ സര്‍വ്വീസെന്ന വാര്‍ത്ത തെറ്റെന്ന് സൗദി എയര്‍ലൈന്‍സ്

ജൂണ്‍ ആദ്യത്തില്‍ സര്‍വ്വീസെന്ന വാര്‍ത്ത തെറ്റെന്ന് സൗദി എയര്‍ലൈന്‍സ്

റിയാദ്: ജൂണ്‍ ആദ്യത്തില്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന പ്രചരണം ശരിയല്ലെന്ന് സൗദി എയര്‍ലൈന്‍സ്. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ബുക്കിംഗ് ലഭ്യമാണെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും സര്‍വ്വീസ് കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കുകയാണ്. വെബ്‌സൈറ്റില്‍ റിസര്‍വ്വേഷന്‍ അവസാനിപ്പിക്കുന്നത് സ്വയമേവ വരാറുണ്ട്. മെയ് മാസത്തെ റിസര്‍വ്വേഷന്‍ അവസാനിപ്പിച്ചത് പോലെ ജൂണ്‍ മാസത്തെ റിസര്‍വ്വേഷനും ഉടന്‍ അവസാനിപ്പിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡണ്ട് ഫഹദ് ബഹ്‌ദൈല അറിയിച്ചു. സൗദിയില്‍ മാര്‍ച്ച് 15നാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് 21ന് ആഭ്യന്തര സര്‍വ്വീസുകളും പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.

Share this story