ഖത്തര്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നു

ഖത്തര്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നു

ദോഹ: കൊറോണവൈറസ് വ്യാപനത്തിന്റെ ഭാഗമായി വെന്റിലേറ്റര്‍ നിര്‍മ്മാണം ഊര്‍ജ്ജിതമാക്കി ഖത്തര്‍. പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബര്‍സാന്‍ ഹോള്‍ഡിംഗ് കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് സവര്‍- ക്യു എന്ന പേരിലുള്ള വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് കേന്ദ്രം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അമേരിക്കന്‍ കമ്പനി വില്‍കോക്‌സുമായി ചേര്‍ന്നാണ് ബര്‍സാന്‍ ഈ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നത്. ആഴ്ചയില്‍ രണ്ടായിരം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കും. രാജ്യത്തെ ആവശ്യം നിറവേറ്റിയതിന് ശേഷം കയറ്റുമതി ചെയ്യും. അതിനിടെ, വ്യാഴാഴ്ച രാജ്യത്ത് 845 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 13409 കോവിഡ് പോസിറ്റീവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1372 പേര്‍ രോഗമുക്തി നേടി. പത്ത് പേര്‍ മരിച്ചിട്ടുണ്ട്.

Share this story