ഖത്തറില്‍ എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും അടിയന്തര പ്രാധാന്യമല്ലാത്ത സേവനങ്ങള്‍ റദ്ദാക്കി

ഖത്തറില്‍ എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും അടിയന്തര പ്രാധാന്യമല്ലാത്ത സേവനങ്ങള്‍ റദ്ദാക്കി

ദോഹ: രാജ്യത്തെ എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും അടിയന്തര പ്രാധാന്യമല്ലാത്ത എല്ലാ സേവനങ്ങളും താത്കാലികമായി റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഡെന്റല്‍, ഡെര്‍മറ്റോളജി, ലേസര്‍, പ്ലാസ്റ്റിക് സര്‍ജറി, സര്‍ജറി തുടങ്ങിയ സേവനങ്ങളാണ് റദ്ദാക്കിയത്. അതേസമയം, അടിയന്തര കേസുകള്‍ സ്വീകരിക്കും.

ഡയറ്റ്- ന്യൂട്രീഷന്‍ സെന്ററുകള്‍, ഫിസിയോതെറാപ്പി ക്ലിനിക്ക്, ബദല്‍ മെഡിസിന്‍, കുടുംബാരോഗ്യ സേവനം, ഭിന്നശേഷിക്കാരുടെ ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവയുടെ സേവനവും റദ്ദാക്കിയിട്ടുണ്ട്. ദീര്‍ഘകാല നഴ്‌സിംഗ് കരാറുള്ള കുടുംബാരോഗ്യ സേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ചില മെഡിക്കല്‍ സേവനങ്ങള്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നല്‍കാം.

Share this story