ബഹറൈനിലെ ഹെല്‍ത്ത് സെന്ററുകള്‍ മരുന്നുകളുടെ ഹോം ഡെലിവറി ആരംഭിച്ചു

ബഹറൈനിലെ ഹെല്‍ത്ത് സെന്ററുകള്‍ മരുന്നുകളുടെ ഹോം ഡെലിവറി ആരംഭിച്ചു

മനാമ: ഹെല്‍ത്ത് സെന്ററുകള്‍ മാറാവ്യാധികള്‍ക്കുള്ള മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന സേവനം ആരംഭിച്ചു. മാറാരോഗികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.

ഈ സേവനം ലഭിക്കേണ്ടവര്‍ moh.gov.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കണം. ഓര്‍ഡര്‍ സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ മരുന്നുകള്‍ ലഭിക്കും. മരുന്ന് സ്വീകരിക്കുന്നയാള്‍ രോഗിയുടെ ഐ ഡി കാര്‍ഡ് കാണിക്കണം. മരുന്നുകളെ കുറിച്ച് അന്വേഷിക്കാന്‍ 39612402 എന്ന നമ്പറിലും പരിശോധനക്ക് 80007000 എന്ന നമ്പറിലും വിളിക്കാം. മരുന്ന് ശേഖരം അവസാനിക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് ഓര്‍ഡര്‍ നല്‍കണം.

Share this story