കൊറോണ കാലത്ത് സൗദിയിലെ മൃഗസ്‌നേഹം വേറെ ലെവല്‍

കൊറോണ കാലത്ത് സൗദിയിലെ മൃഗസ്‌നേഹം വേറെ ലെവല്‍

ജിദ്ദ: കൊറോണ കാലത്തും തെരുവുകളിലെ മൃഗങ്ങള്‍ക്ക് കരുതലിന്റെ അന്നമൂട്ടി സൗദി ജനത. സുരക്ഷിതമായ രീതിയിലാണ് നിരത്തുകളിലെ പൂച്ചകള്‍ അടക്കമുള്ള മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത്.

കൊറോണ കാലത്ത് സൗദിയിലെ മൃഗസ്‌നേഹം വേറെ ലെവല്‍

അല്‍ഖോബാര്‍ കോര്‍ണിഷില്‍ തെരുവിലൂടെ പോകുന്നവര്‍ക്ക് സാധാരണ ഭക്ഷണം നല്‍കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. സഞ്ചാര നിയന്ത്രണം വന്നതോടെ അത് നിലച്ചു. ഇപ്പോള്‍ നിരത്തുകള്‍ ശൂന്യമാണ്. എന്നാല്‍ കടലിന് അഭിമുഖമായിരിക്കുന്ന കോര്‍ണിഷിന്റെ വിവിധ ഭാഗങ്ങളില്‍ 60 ഭക്ഷണ- കുടിവെള്ള ട്യൂബുകള്‍ വെച്ച് മൃഗങ്ങള്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും അതിലൂടെ നല്‍കുന്നുണ്ട്.

കൊറോണ കാലത്ത് സൗദിയിലെ മൃഗസ്‌നേഹം വേറെ ലെവല്‍

മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ഈ ക്രമീകരണം. ഭക്ഷണം നല്‍കാമെന്ന് അറിയിച്ച് നിരവധി പേര്‍ മുന്നോട്ട് വരികയും ചെയ്തു. റസ്‌റ്റോറന്റുകള്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കാത്തത് കാരണം തെരുവ് മൃഗങ്ങളുടെ പട്ടിണി കുറയ്ക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

Share this story