തൊഴില്‍ സ്ഥലങ്ങളില്‍ കമ്പനികള്‍ക്ക് ലേബര്‍ ക്യാമ്പ് ക്രമീകരിക്കാന്‍ അനുമതി നല്‍കി യു എ ഇ

തൊഴില്‍ സ്ഥലങ്ങളില്‍ കമ്പനികള്‍ക്ക് ലേബര്‍ ക്യാമ്പ് ക്രമീകരിക്കാന്‍ അനുമതി നല്‍കി യു എ ഇ

അബുദബി: തൊഴില്‍ സ്ഥലങ്ങളില്‍ ലേബര്‍ താമസ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കരാര്‍ കമ്പനികള്‍ക്ക് അനുമതി നല്‍കി മാനവവിഭവ- ഇമാറാതിവത്കരണ മന്ത്രാലയം. തൊഴിലാളികള്‍ക്ക് സുരക്ഷിത അകലം പാലിച്ചുള്ള പര്യാപ്തമായ ഇടം ലഭിക്കാനും തൊഴിലാളികള്‍ കൂടിക്കലരുന്നത് ഒഴിവാക്കാനാണുമിത്.

എമിറേറ്റുകള്‍ക്കിടയില്‍ തൊഴിലാളികളുടെ സഞ്ചാരം നിരോധിച്ച പശ്ചാത്തലത്തില്‍ നിര്‍മാണ പ്രവൃത്തികളുടെ തുടര്‍ച്ച ഉറപ്പുവരുത്താനുമാകും. അതിനിടെ രാജ്യത്ത് വ്യാഴാഴ്ച 552 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ് പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഏഴ് പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്ത് മൊത്തം 12481 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 2429 പേര്‍ രോഗമുക്തി നേടുകയും 105 പേര്‍ മരിക്കുകയും ചെയ്തു.

Share this story