യു എ ഇ പ്രവാസികളുടെ രണ്ടാം വീടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

യു എ ഇ പ്രവാസികളുടെ രണ്ടാം വീടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

അബുദബി: യു എ ഇയെ തങ്ങളുടെ രണ്ടാം വീടായി പ്രവാസികള്‍ കാണുകയും അനുഭവിക്കുകയും വേണമെന്ന് യു എ ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. രാജ്യം ക്ഷമയോടെ നിലകൊണ്ട് ഈ കോവിഡ് പ്രതിസന്ധി സമയത്തെയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷമയുടെയും വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍ കഠിനാധ്വാനം ചെയ്യേണ്ടതിന്റെയും മാസമാണിത്. നിശ്ചയദാര്‍ഢ്യത്തോടെ ജോലി ചെയ്യാനും ലക്ഷ്യങ്ങള്‍ നേടുന്നതിനും പ്രചോദിപ്പിക്കുന്ന മാസം കൂടിയാണിത്. മനുഷ്യകുലത്തിനൊന്നാകെ പ്രയോജനം നല്‍കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. മജ്‌ലിസ് മുഹമ്മദ് ബിന്‍ സായിദ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി വെര്‍ച്വല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Share this story