യു എ ഇയില്‍ നിന്നുള്ള ആദ്യ വിമാനങ്ങള്‍ കേരളത്തിലേക്കെന്ന് സൂചന; പ്രവാസികളെത്തുക എയര്‍ അറേബ്യ വിമാനങ്ങളില്‍

യു എ ഇയില്‍ നിന്നുള്ള ആദ്യ വിമാനങ്ങള്‍ കേരളത്തിലേക്കെന്ന് സൂചന; പ്രവാസികളെത്തുക എയര്‍ അറേബ്യ വിമാനങ്ങളില്‍

അബുദബി: കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ ഏറ്റവും വലിയ തിരിച്ചുപോക്കിന് ഏകോപനം ചെയ്യാനൊരുങ്ങി യു എ ഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍. മെയ് ഏഴിനാണ് ആദ്യ വിമാനം പുറപ്പെടുക. നിലവില്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാകും പോകേണ്ടവരെ തെരഞ്ഞെടുക്കുക.

 

യാത്രക്കാരുടെ പട്ടിക എയര്‍ അറേബ്യക്ക് കൈമാറുമെന്ന് യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. എയര്‍ അറേബ്യയാണ് ടിക്കറ്റ് ഇഷ്യൂ ചെയ്യുക. ടിക്കറ്റിന് എയര്‍ അറേബ്യയുടെ വെബ്‌സൈറ്റോ ഓഫീസുകളോ സന്ദര്‍ശിക്കണം. യാത്രയുടെ ചിലവ് പ്രവാസികള്‍ തന്നെ വഹിക്കണം. ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാനങ്ങളാണ് ഉപയോഗിക്കുക.

 

രണ്ടു ലക്ഷത്തോളം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യമൊരുക്കി സര്‍വ്വസജ്ജമായ കേരളത്തിലേക്കാണ് ആദ്യ ദിവസം യു എ ഇയില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ ഉണ്ടാകുകയെന്നാണ് സൂചന. യു എ ഇയില്‍ മാത്രം 197000 ഇന്ത്യക്കാരാണ് സ്വദേശത്തേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. ദുരിതത്തിലായ ബ്ലൂകോളര്‍ തൊഴിലാളികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, ഏതാനും ടൂറിസ്റ്റ്- വിസിറ്റ് വിസയിലുള്ളവര്‍ തുടങ്ങിയവര്‍ക്കാകും മുന്‍ഗണന.

Share this story