കുവൈത്തിലെ പൊതുമാപ്പ് അഭയകേന്ദ്രങ്ങളില്‍ കലാപമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍

കുവൈത്തിലെ പൊതുമാപ്പ് അഭയകേന്ദ്രങ്ങളില്‍ കലാപമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: പൊതുമാപ്പ് ഇളവ് ലഭിച്ച പ്രവാസികളെ പാര്‍പ്പിച്ച ജലീബ് അല്‍ ശുയൂഖിലെയും കബദ് മേഖലയിലെയും കേന്ദ്രങ്ങളില്‍ കലാപമുണ്ടായെന്ന് വാര്‍ത്ത നിഷേധിച്ച് കുവൈത്ത് സര്‍ക്കാര്‍. ഞായറാഴ്ച വൈകുന്നേരും ചില കേന്ദ്രങ്ങള്‍ വലിയ പ്രശ്‌നമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കേന്ദ്രങ്ങളിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഷെല്‍ട്ടറുകളുടെ കൈകാര്യത്തിലോ അവശ്യസാധനങ്ങളുടെ വിതരണത്തിലോ വന്ന പിഴവല്ല ഇതിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിച്ച പൊതുമാപ്പ് കാലയളവില്‍ ഇളവ് ലഭിച്ച പല പ്രവാസികള്‍ക്കും സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. പലരും ആഴ്ചകളായി പൊതുമാപ്പ് കേന്ദ്രങ്ങളില്‍ തന്നെയാണ് കഴിയുന്നത്. അതത് രാജ്യങ്ങളിലെ യാത്രാനിരോധനം നീക്കാത്തതാണ് ഇവര്‍ക്കിവിടെ തന്നെ കഴിയേണ്ടതിന് കാരണം. അതിനിടെ കലാപശ്രമം നടത്തിയ ഈജിപ്ഷ്യന്‍ പ്രവാസികളെ പിടികൂടിയിട്ടുണ്ട്.

Share this story