മസ്‌കത്തിലെ വാദി അല്‍ കബീര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ അടച്ചുപൂട്ടി

മസ്‌കത്തിലെ വാദി അല്‍ കബീര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ അടച്ചുപൂട്ടി

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ അല്‍ വാദി അല്‍ കബീര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ അടച്ചുപൂട്ടി. കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് അടച്ചുപൂട്ടിയത്. ആരോഗ്യ- സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണിത്. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ഈ പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അഭ്യര്‍ത്ഥിച്ചു.

അതിനിടെ,  ഒമാനില്‍ തിങ്കളാഴ്ച 69 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 32 പേര്‍ പ്രവാസികളാണ്. ഇതോടെ മൊത്തം കേസുകള്‍ 2637 ആയി. 816 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 12 പേരാണ് ഇതുവരെ മരിച്ചത്. എല്ലാവരും സാമൂഹിക അകലവും മറ്റ് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share this story