11 ഇന്ത്യക്കാര്‍ക്ക് കോവിഡ്; കുവൈത്തിലെ ഹവാലിയില്‍ താമസ കെട്ടിടം ക്വാറന്റൈന്‍ ചെയ്തു

11 ഇന്ത്യക്കാര്‍ക്ക് കോവിഡ്; കുവൈത്തിലെ ഹവാലിയില്‍ താമസ കെട്ടിടം ക്വാറന്റൈന്‍ ചെയ്തു

കുവൈത്ത് സിറ്റി: പതിനൊന്ന് താമസക്കാര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ ഹവാലി പ്രദേശത്തെ താമസ കെട്ടിടം ക്വാറന്റൈന്‍ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ആരോഗ്യ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച 11 പേരും ഇന്ത്യക്കാരാണ്. കെട്ടിടത്തിന് അഞ്ച് നിലകളാണുള്ളത്. താമസക്കാരില്‍ ഭൂരിപക്ഷവും പ്രവാസി തൊഴിലാളികളാണ്. രോഗം സ്ഥിരീകരിച്ചയുടനെ കെട്ടിടം ക്വാറന്റൈന്‍ ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു. ക്വാറന്റൈന്‍ സമയത്ത് ആവശ്യമായതെല്ലാം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ, പ്രവാസി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ശുയൂഖ് പ്രദേശമൊന്നാകെ അടച്ചുപൂട്ടിയിരുന്നു.

Share this story