വാഹനത്തില്‍ നിന്നിറങ്ങാതെ കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താന്‍ യു എ ഇയില്‍ സംവിധാനം

വാഹനത്തില്‍ നിന്നിറങ്ങാതെ കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താന്‍ യു എ ഇയില്‍ സംവിധാനം

അബുദബി: വാഹനങ്ങളില്‍ നിന്ന് ഇറങ്ങാതെ കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താന്‍ സാധിക്കുന്ന മൊബൈല്‍ വാക്‌സിനേഷന്‍ ഇ ക്ലിനിക്ക് ആരംഭിച്ച് ആരോഗ്യ മന്ത്രാലയം. ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കേണ്ടതില്ലാത്തതിനാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും രോഗബാധ ഭീഷണിയില്‍ നിന്ന് ഒഴിവാകാം.

അധിക ഹെല്‍ത്ത് പ്രമോഷന്‍ സെന്ററുകളിലും 4, 6, 12 , 18 മാസമായ കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താനുള്ള ഇത്തരം സൗകര്യമുണ്ട്. അപ്പോയിന്റ്‌മെന്റിനായി ഹെല്‍ത്ത് സെന്ററുമായി ബന്ധപ്പെട്ടാല്‍ മതി. അധികൃതര്‍ നല്‍കുന്ന സമയത്ത് കേന്ദ്രത്തിലെത്തണം.

Share this story