യുഎഇ സർക്കാരിന്റെ അനുമതി ലഭിച്ചില്ല; നാവികസേനാ കപ്പലുകൾ പുറംകടലിൽ തുടരുന്നു

യുഎഇ സർക്കാരിന്റെ അനുമതി ലഭിച്ചില്ല; നാവികസേനാ കപ്പലുകൾ പുറംകടലിൽ തുടരുന്നു

കൊവിഡിനെ തുടർന്ന് ഗൾഫിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെയെത്തിക്കാനായി തിരിച്ച നാവികസ സേനയുടെ കപ്പലുകൾ ദുബൈ തീരത്ത് അടുപ്പിക്കാനാകാതെ പുറംകടലിൽ കിടക്കുന്നു. കപ്പലുകൾ വ്യാഴാഴ്ച ദുബൈയിലെത്തുമെന്നായിരുന്നു നേരത്തെ നൽകിയ വിവരം. എന്നാലിതിൽ ആശയക്കുഴപ്പം തുടരുകയാണ്.

കപ്പലുകൾ ദുബൈ തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാൽ കുറച്ചുകൂടി സമയം യുഎഇ സർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കപ്പലുകൾ കടലിൽ തന്നെ തുടരുകയാണ്. കൂടുതൽ സമയം വൈകിയാൽ ഇറാൻ തീരത്തേക്ക് കപ്പൽ തിരിച്ചു വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്

നാവിക സേനയുടെ രണ്ട് കപ്പലുകളാണ് യുഎഇയിലേക്ക് പുറപ്പെട്ടത്. സമുദ്രസേതു എന്നാണ് നാവിക സേന ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷന്റെ ഭാഗമായിട്ടാണ് സമുദ്രസേതു നാവിക സേന ഏറ്റെടുത്തത്. ഓരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story