പിരിച്ചുവിട്ട തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കേണ്ടത് തൊഴിലുടമകളെന്ന് യു എ ഇയിലെ നിയമവിദഗ്ധര്‍

പിരിച്ചുവിട്ട തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കേണ്ടത് തൊഴിലുടമകളെന്ന് യു എ ഇയിലെ നിയമവിദഗ്ധര്‍

അബുദബി: തൊഴില്‍ കരാര്‍ റദ്ദാക്കിയ തൊഴിലാളികളുടെ തിരിച്ചുപോക്കിനുള്ള ചെലവ് വഹിക്കാനുള്ള ഉത്തരവാദിത്വം തൊഴിലുടമക്കാണെന്ന് യു എ ഇയിലെ നിയമ വിദഗ്ധര്‍. കോവിഡ്- 19 വിപണിയിലുണ്ടാക്കിയ ആഘാതം കാരണം നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍, 1980ലെ ഫെഡറല്‍ നിയമം അനുസരിച്ച് തൊഴിലാളിയുടെ സ്വദേശത്തേക്കുള്ള യാത്രാ ചിലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. തൊഴില്‍ നിയമത്തിന്റെ അനുച്ഛേദം 131ല്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. തൊഴിലുടമ പിരിച്ചുവിട്ട ശേഷം മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ജോലിക്ക് ചേരുകയും പിന്നീട് പിരിച്ചുവിടപ്പെടുകയും ചെയ്താല്‍ രണ്ടാമത്തെ തൊഴിലുടമയാണ് യാത്രാ ചെലവ് വഹിക്കേണ്ടത്.

യാത്രാ ചെലവ് വഹിക്കാന്‍ തൊഴിലുടമ തയ്യാറാവുന്നില്ലെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഇടപെടുകയും ചെലവ് വഹിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാം. അതേസമയം, സ്വന്തം തെറ്റ് കൊണ്ടാണ് തൊഴില്‍ നഷ്ടപ്പെടുന്നതെങ്കില്‍ യാത്രാ ചെലവ് തൊഴിലാളി തന്നെയാണ് വഹിക്കേണ്ടതെന്നും നിയമത്തില്‍ പറയുന്നു.

Share this story