ബുര്‍ജ് ഖലീഫ പ്രകാശിക്കുന്നു, എരിയും വയറിന്റെ വിശപ്പകറ്റാന്‍

ബുര്‍ജ് ഖലീഫ പ്രകാശിക്കുന്നു, എരിയും വയറിന്റെ വിശപ്പകറ്റാന്‍

ദുബൈ: ലോകത്തെ ഏറ്റവും വലിയ സംഭാവന പെട്ടി ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ ബുര്‍ജ് ഖലീഫയില്‍ പ്രകാശിച്ചത് 393000 ലൈറ്റുകള്‍. കോവിഡ് പ്രതിസന്ധി കാരണം നിരാലംബരായവരുടെ വിശപ്പകറ്റാന്‍ ദുബൈ പ്രഖ്യാപിച്ച ഒരു കോടി ഭക്ഷണപ്പൊതി പദ്ധതിയിലേക്കുള്ള ഒരു ഭക്ഷണപ്പൊതിയാണ് ബുര്‍ജ് ഖലീഫയില്‍ തെളിയിക്കുന്ന ഓരോ ലൈറ്റും.

ലോകത്തെ ഏറ്റവും വലിയ സംഭാവന പെട്ടിയിലേക്ക് ലൈറ്റിന്റെ രൂപത്തില്‍ വരുന്ന സംഭാവന ഒരു ഭക്ഷണപ്പൊതിക്കുള്ള പത്ത് ദിര്‍ഹം എന്ന നിലക്കാണ് വരുന്നത്. ഇതുവരെ ഈ സംഭാവന കാരണം ബുര്‍ജ് ഖലീഫയുടെ 46 നിലകള്‍ പ്രകാശപൂരിതമായി. 12 ലക്ഷം ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയാണ് ലക്ഷ്യം. പത്ത് ദിര്‍ഹം ചെലവാക്കി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ബുര്‍ജ് ഖലീഫയിലെ ഒരു ലൈറ്റ് സ്വന്തമാക്കാം. അങ്ങനെ എരിയുന്ന വയറിന്റെ വിശപ്പകറ്റാം.

Share this story