ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണര്‍ ആയി മലയാളി

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണര്‍ ആയി മലയാളി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണര്‍- ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ മൂന്ന് മലയാളികള്‍ ജേതാക്കള്‍. ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പ്. അബുദബിയിലെ മാരിയറ്റ് ഹോട്ടലില്‍ പര്‍ച്ചേസ് മാനേജറായ അജിത് നരേന്ദ്രന്‍ ആണ് ഒരു മില്യണ്‍ ഡോളര്‍ ലഭിച്ച വിജയി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അബുദബിയില്‍ താമസിക്കുന്ന അജിത്, ഈ വര്‍ഷം ജനുവരിയിലാണ് ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ആരംഭിച്ചത്. ഒരു സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. 329 സീരീസില്‍ വരുന്ന 2657 നമ്പര്‍ ടിക്കറ്റാണ് അജിത് വാങ്ങിയത്.

മറ്റ് രണ്ട് മലയാളികള്‍ക്ക് ആഡംബര മോട്ടോര്‍ബൈക്കാണ് ലഭിച്ചത്. ബര്‍ദുബൈയില്‍ താമസിക്കുന്ന അബ്ദുല്‍ ജലീല്‍, ദുബൈയില്‍ താമസിക്കുന്ന രാജേഷ് ബാലന്‍ പടിക്കല്‍ എന്നിവര്‍ക്കാണ് ആഡംബര ബൈക്ക്  ലഭിച്ചത്. ജലീല്‍ നിലവില്‍ കേരളത്തിലാണുള്ളത്.

Share this story