തൊഴില്‍ വിസ ഓണ്‍ലൈനില്‍ പുതുക്കാന്‍ സൗകര്യങ്ങള്‍ വിപുലമാക്കി കുവൈത്ത്

Share with your friends

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് തൊഴില്‍ വിസ പുതുക്കുന്നതിന് ഓണ്‍ലൈനില്‍ വിപുലമായ സേവനങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കൊറോണവൈറസ് വ്യാപനം കാരണം ആളുകള്‍ക്ക് ഓഫീസില്‍ നേരിട്ടെത്തി ദീര്‍ഘ നേരം വരി നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം.

തൊഴിലുടമക്കോ പ്രതിനിധിക്കോ യൂസര്‍നെയിമും പാസ്സ് വേഡും അനുവദിച്ച് അവര്‍ക്ക് തന്നെ തങ്ങളുടെ കീഴിലുള്ള പ്രവാസികളുടെ വിസ പുതുക്കാം. കമ്പനി അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ തൊഴിലുടമയോ പ്രതിനിധിയോ അപ്പോയിന്റ്‌മെന്റ് എടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിലെത്തണം. മാസ്‌കും ഗ്ലൗസ് ധരിച്ച് ഓഫീസിലെത്തിയാലുടന്‍ ശരീരോഷ്മാവ് പരിശോധിക്കും. പ്രശ്‌നമില്ലെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ കമ്പനി അക്കൗണ്ട് പ്രവര്‍ത്തനസജ്ജമാകും. തുടര്‍ന്ന് ഓഫീസിലോ വീട്ടിലോ വെച്ച് ജീവനക്കാരുടെ വിസ പുതുക്കാം.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-