കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ആദ്യമായി യു എ ഇയില്‍ നിന്ന് രോഗിയെ കേരളത്തിലെത്തിച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ആദ്യമായി യു എ ഇയില്‍ നിന്ന് രോഗിയെ കേരളത്തിലെത്തിച്ചു

ദുബൈ: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളിയായ മസ്തിഷ്‌കാഘാത രോഗിയെ എയര്‍ ആംബുലന്‍സില്‍ യു എ ഇയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു. മുപ്പതുകാരനായ ദിലീപ് ശബരീഷിനെയാണ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ശബരീഷിനെ കൊച്ചിയേലക്ക് അയച്ചത്. മാര്‍ച്ച് 25ന് വിമാന സര്‍വ്വീസ് റദ്ദാക്കിയതിന് ശേഷം യു എ ഇയില്‍ നിന്ന് ആദ്യമായാണ് ഇന്ത്യയിലേക്ക് രോഗിയെ അയക്കുന്നത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്.

Share this story