വിദേശ സ്‌കൂളുകള്‍ക്ക് ഒമാനില്‍ അധ്യയനം തുടരാം

വിദേശ സ്‌കൂളുകള്‍ക്ക് ഒമാനില്‍ അധ്യയനം തുടരാം

മസ്‌കത്ത്: വിദേശ സ്‌കൂളുകള്‍ക്ക് അവരവരുടെ അധ്യയന കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കാമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ.മാദിഹ അല്‍ ശിബാനി അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അധ്യയന വര്‍ഷമാണ് അവസാനിച്ചത്.

വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാവുന്നതാണ്. അതിനിടെ, തൊഴിലാളികള്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധനക്ക് അയക്കണമെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മാന്‍പവര്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Share this story