ഹറം മസ്ജിദില്‍ സ്വയം അണുമുക്തമാക്കുന്ന ഗെയ്റ്റുകള്‍ സ്ഥാപിച്ചു

ഹറം മസ്ജിദില്‍ സ്വയം അണുമുക്തമാക്കുന്ന ഗെയ്റ്റുകള്‍ സ്ഥാപിച്ചു

മക്ക: മസ്ജിദുല്‍ ഹറമിന്റെ പ്രവേശനകവാടങ്ങളില്‍ സ്വയം അണുവിമുക്തമാക്കുന്ന ഗെയ്റ്റുകള്‍ സ്ഥാപിച്ച് ജനറല്‍ പ്രസിഡന്‍സി. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗെയ്റ്റുകള്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സ്ഥാപിച്ചതാണ്.

ഇതിലൂടെ കടന്നുപോകുമ്പോള്‍ സാനിറ്റൈസര്‍ സ്േ്രപ ചെയ്യുകയും തെര്‍മല്‍ ക്യാമറകളുമുണ്ടാകും. ആറ് മീറ്റര്‍ അകലെ നിന്ന് വരെ ശരീരോഷ്മാവ് അളക്കാന്‍ സാധിക്കും. ഒരേ സമയം നിരവധി പേരുടെ ശരീരോഷ്മാവ് കാണിക്കുന്ന സ്പീഡ് റീഡിംഗ് സ്മാര്‍ട്ട് സ്‌ക്രീനുമുണ്ട്.

അതിനിടെ, സൗദിയില്‍ വ്യാഴാഴ്ച കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. 1015 പേര്‍ക്കാണ് രോഗം ഭേദമായത്. ഒറ്റ ദിവസം കൂടുതല്‍ പേര്‍ക്ക് രോഗം സുഖപ്പെടുന്നത് ഇതാദ്യമാണ്. പത്ത് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1793 പേര്‍ക്കാണ് പുതുതായി രോഗമുണ്ടായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 33731 ആയി. മരണം 219ഉം.

Share this story