ഈ കൊവിഡ് കാലത്തും പ്രവാസികൾക്ക് തണലായി കെ എം സി സിയോടൊപ്പം നാസർ കോളിയടുക്കവും

ഈ കൊവിഡ് കാലത്തും പ്രവാസികൾക്ക് തണലായി കെ എം സി സിയോടൊപ്പം നാസർ കോളിയടുക്കവും

ഈ കൊറോണകാലത്ത് സ്നേഹനിധിയായ ചില മനുഷ്യരെ നാം കാണുന്നുണ്ട്. സ്വന്തം ആരോഗ്യം മറന്ന് പ്രവർത്തിക്കുന്ന ഇത്തരക്കാർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും മറ്റും താരമായിരിക്കുകയാണ് നാസർ കോളിയടുക്കം എന്ന മനുഷ്യസ്‌നേഹി.

ഈ കൊവിഡ് കാലത്തും പ്രവാസികൾക്ക് തണലായി കെ എം സി സിയോടൊപ്പം നാസർ കോളിയടുക്കവും

അബുദാബി കെഎംസിസി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റാണ് നാസർ. കെഎംസിസി അബുദാബിയിൽ കൊറോണ റിലീഫ് തുടങ്ങിയ ദിവസം മുതൽ നാസർ കെ എം സി സിയോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. പ്രൊജക്റ്റ് ഹോൾഡ് ആയതിനാൽ അദ്ദേഹത്തിനിപ്പോൾ ജോലിയില്ല. എന്നാൽ കെഎംസിസിയിൽ ദിവസവും അദ്ദേഹം എത്തുന്നുണ്ട്. അതും തന്റെ സ്വന്തം വണ്ടിയിൽ സ്വന്തം പോക്കറ്റിൽ നിന്ന് ക്യാഷ് എടുത്തു പെട്രോൾ അടിച്ചുകൊണ്ട്.

നൂറു കണക്കിന് ഫോൺ കോളുകൾ ചെയ്യേണ്ടി വരും. അതിനുള്ള പൈസയും സ്വന്തം കയ്യിൽ നിന്ന് തന്നെ. നാസറിന്റെ സ്പീഡും സെറ്റപ്പും കണ്ട് സ്റ്റേറ്റ് മെഡിക്കൽ വിങ്ങിലേക്ക് നാസറിനെ മെഡിക്കൽ വോളന്റീർ ആയി തെരെഞ്ഞെടുത്തു.

നാസറിനെ കുറിച്ച് മൊയ്തീൻ ബി എം പറയുന്നതിങ്ങിനെ:

04/05/2020 തിങ്കളാഴ്ച തൊട്ടുള്ള കാര്യം പറയാം. രാവിലെ മരുന്നുകളും മെഡിക്കൽ കിറ്റുകളും ഡെലിവറി ചെയ്യാനായിട്ട് മുസഫയും ഷഹമായും പോയി ഉച്ചയോടെ ഇസ്ലാമിക് സെന്ററിൽ, ഉച്ച തൊട്ട് വൈകുന്നേരം വരെ സെന്ററിൽ മെഡിക്കൽ കിറ്റ് പാക്കിങ്, വൈകീട്ട് മദീന സായിദിൽ ഫുഡ് ഡെലിവറി, പിന്നെ നോമ്പ് തുറക്കായ് വീട്ടിലെത്തി. അപ്പോഴാണ് അറിയുന്നത് കാഞ്ഞങ്ങാട് സ്വദേശിയുടെ മരണം. ഉടൻ അനീസ് മാങ്ങാടിനോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക്.

പത്തുമണി വരെ പോലീസ് സ്റ്റേഷനിൽ. അതിരാവിലെ വീണ്ടും മോർച്ചറിയിലേക്ക്. അവിടെ നിന്നു പത്തുമണിയോടെ ഇസ്ലാമിക് സെന്ററിൽ. അത്യാവശ്യമായി രണ്ട് പേഷ്യന്റ്സിന് നല്ല മരുന്ന് എത്തിച്ച് നൽകണം. ഒന്ന് ദുബായിലും മറ്റൊന്ന് ഷാർജയിലും. മറ്റൊരു മെഡിക്കൽ വോളന്റീർ ആയ ഹബീബ് ചെമ്മനാടിനോടൊപ്പം നേരെ ദുബായിലോട്ട്. വൈകീട്ട് 5 മണിക്ക് തിരിച്ചെത്തുമ്പോൾ നാസറിനെ കാത്ത് 7 മെഡിസിൻ ഡെലിവെറികൾ എന്റെ കയ്യിൽ. അതിൽ രണ്ടെണ്ണം നോമ്പ് തുറക്ക് മുമ്പ് എത്തണം. മുസ്സഫയിലും ബനിയസ്സിലും മഫ്‌റക്കിലും. വിശ്രമിക്കാൻ സമയമില്ലാതെ നേരെ മുസ്സഫയിലോട്ട്.

ഡെലിവറികളിൽ അഞ്ചും നോമ്പ് തുറക്ക് മുമ്പ് ഡെലിവറി ചെയ്ത നോമ്പ് തുറക്കായ് വീട്ടിലെത്തി. നോമ്പ് തുറന്നു നേരെ മരണപ്പെട്ട വ്യക്തിയുടെ ജനാസ സംസ്‌കാരത്തിൽ പങ്കെടുക്കാൻ ബനിയസ് ഖബർസ്ഥാനിൽ. ഖബറടക്കം നടന്നു കൊണ്ടിരിക്കെ തന്നെ മറ്റൊരു വാർത്ത എത്തി. നാട്ടുകാരൻ കൂടിയായ നസീർ സാഹിബിന്റെ മരണ വാർത്ത. നേരെ അനിസ് മാങ്ങാടിനോടപ്പം മഫ്‌റഖ് ഹോസ്പിറ്റലിൽ. രണ്ട് ദിവസം കൊണ്ടെടുക്കുന്ന പേപ്പർ വർക്കുകൾ നാലു മണിക്കൂർ കൊണ്ട് റെഡിയാക്കി. പത്ത് മണിക്ക് ലോക്ക് ഡൗൺ ആയെങ്കിലും അതൊന്നും വക വെക്കാതെ 12 മണി വരെ ഹോസ്പിറ്റലിൽ തന്നെ.

ഈ കൊവിഡ് കാലത്തും പ്രവാസികൾക്ക് തണലായി കെ എം സി സിയോടൊപ്പം നാസർ കോളിയടുക്കവും

പുലർച്ചെ അഞ്ച് മണിക്ക് വീണ്ടും മഫ്‌റഖ് ഹോസ്പിറ്റലിലോട്ട്. നേരം പുലരുമ്പോൾ മയ്യത്ത് ഖബറടക്കി. 11 മണിയോടെ വീണ്ടും ഫീൽഡിലോട്ട്. മരുന്ന് ഡെലിവറി, ഫുഡ് കളക്ഷൻ, വൈകുന്നേരം മദീന സായിദിൽ ഫുഡ് ഡെലിവറി. നോമ്പ് തുറന്ന ഉടൻ വീണ്ടും പുതിയ ടാസ്‌ക് . നാളെ നാട്ടിൽ പോകുന്നവർക് 300 ഓളം കോവിഡ് സേഫ്റ്റി കിറ്റുകൾ റെഡിയാക്കണം. നേരെ ഇസ്ലാമിക് സെന്ററിൽ. 10 മണി വരെ ജോലി ചെയ്തെങ്കിലും പൂർണ്ണമായില്ല. ലോക്ഡൗൺ കട്ട് ഓഫ് ടൈം ആയി.

അതിരാവിലെ അത്താഴം കഴിഞ്ഞു ഞാൻ ഇവിടെയെത്തുമെന്നും ബോസ് ബേജാറാവണ്ട എന്നും എന്നോടുള്ള പ്രോമിസ്. ഞാൻ തന്നെ അത്ഭുത പെട്ട് പോയി. എങ്ങനെ ഈ റമസാൻ മാസത്തിൽ വ്രതം അനുഷ്ഠിച്ചു 24 മണിക്കൂർ വിശ്രമമില്ലാതെ ഓടി നടക്കുന്നു. ഗ്രീൻ സല്യൂട്ട് നാസർ. നാസറിന് മാത്രമല്ല, ഈ തുല്യത ഇല്ലാത്ത സേവനത്തിന് മാനസിക പിന്തുണ നൽകുന്ന നാസറിന്റെ സഹ ധർമ്മിണിക്കും.

കോവിഡ് 19 പ്രവാസ മേഖലയെ വല്ലാതെ അലട്ടിയപ്പോൾ അബുദാബിയിൽ പ്രതിസന്ധിയുടെ ആദ്യ ഘട്ടം മുതൽ പ്രവാസിക്ക് താങ്ങായി തണലായി ഗൾഫ് രാഷഷ്ട്രങ്ങളിലെ കെ.എം.സി.സി യുണ്ട്. ഇന്നലെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി നാട്ടിലേക് തിരിച്ച വിമാനത്തിലെ പ്രവാസികളെ യാത്ര അയക്കുന്നത് വരെ കെ.എം.സി.സി നിഴലായി തന്നെ കൂടെ ഉണ്ടായിരുന്നു.

Share this story