എല്ലാ വിസാ സേവനങ്ങളും ഓണ്‍ലൈനില്‍

എല്ലാ വിസാ സേവനങ്ങളും ഓണ്‍ലൈനില്‍

ദുബൈ: ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) നല്‍കിവരുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനിലും ലഭ്യമാക്കി. എന്‍ട്രി പെര്‍മിറ്റ്, റസിഡന്‍സി പെര്‍മിറ്റ്, സ്ഥാപന സേവനങ്ങള്‍, പോര്‍ട്ട് സേവനങ്ങള്‍, നിയമലംഘന തുടര്‍ നടപടികള്‍, വ്യക്തിഗത തത്സ്ഥിതി സേവനങ്ങള്‍ തുടങ്ങിയവയൊക്കെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് തന്നെ ചെയ്യാന്‍ പറ്റുന്ന രൂപത്തിലാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന തരത്തിലാണ് സേവനങ്ങളെല്ലാം സ്മാര്‍ട്ട് രൂപത്തിലാക്കിയത്. ഇതോടെ ഓഫീസുകളിലേക്കുള്ള ആള്‍ക്കാരുടെ വരവ് 99 ശതമാനം കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, ജീവനക്കാരുടെ ഉത്പാദനക്ഷമതയും വര്‍ദ്ധിച്ചു. ജി ഡി ആര്‍ എഫ് എയുടെ ആപ്പും ഉപയോഗിക്കാം. ഐ ഒ എസിലും ആന്‍ഡ്രോയ്ഡിലും ആപ്പ് ലഭ്യമാണ്.

യു എ യില്‍ നിന്ന് 8005111 എന്ന ടോള്‍ ഫ്രീ നമ്പറിലും യു എ ഇയുടെ പുറത്ത് നിന്ന് 0097143139999 എന്ന നമ്പറിലും സേവനങ്ങള്‍ ലഭിക്കും. gdrfa@dnrd.ae എന്ന ഇ മെയിലിലും amer@dnrd.ae എന്ന വെബ്‌സൈറ്റിലും ബന്ധപ്പെടാം.

Share this story