കൊച്ചിയിലേക്കുള്ള വിമാനത്തില്‍ അവസാന നിമിഷം അവസരം ലഭിച്ച സന്തോഷത്തില്‍ സലാലയിലെ ഈ മലയാളി

കൊച്ചിയിലേക്കുള്ള വിമാനത്തില്‍ അവസാന നിമിഷം അവസരം ലഭിച്ച സന്തോഷത്തില്‍ സലാലയിലെ ഈ മലയാളി

മസ്‌കത്ത്: കഴിഞ്ഞ ദിവസം മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസാന നിമിഷം അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സലാലയിലെ സുധി എന്നയാള്‍ കേരളത്തിലെത്തിയത്. കണ്ണിന് ഗുരുതര പരുക്കേറ്റ സുധിക്ക് അവസാന നിമിഷമാണ് യാത്ര ചെയ്യാനുള്ള അനുമതി ഡോക്ടര്‍മാര്‍ നല്‍കിയത്.

ജോലി ചെയ്യുമ്പോഴാണ് സുധിയുടെ കണ്ണില്‍ എന്തോ ഒന്ന് പോയത്. ഇതുകാരണം ഏറെ ബുദ്ധിമുട്ടുകളുണ്ടായി. ഡോക്ടറെ സമീപിച്ചപ്പോള്‍ നീക്കം ചെയ്യുന്ന പ്രയാസമാണെന്നും കേരളത്തിലേക്ക് പോകുന്നതാണ് നല്ലതെന്നും പറയുകയായിരുന്നു. സലാലയില്‍ നിന്ന് മസ്‌കത്തിലെത്താനുള്ള ക്രമീകരണങ്ങള്‍ വരുത്തിയത് ഇന്ത്യന്‍ എംബസിയാണ്. എംബസിയുമായി നിരന്തം ബന്ധപ്പെട്ടാല്‍ വിമാനത്തില്‍ പോകാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ സുധിയോട് പറഞ്ഞു. അങ്ങനെയാണ് എംബസിയുമായി ബന്ധപ്പെടുന്നതും ആവശ്യം അറിയിക്കുന്നതും യാത്രക്ക് സൗകര്യപ്പെട്ടതും.

Share this story