ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്രവേശനത്തിനും പുറത്തുപോകലിനും മാനദണ്ഡങ്ങളുമായി ഖത്തര്‍

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്രവേശനത്തിനും പുറത്തുപോകലിനും മാനദണ്ഡങ്ങളുമായി ഖത്തര്‍

ദോഹ: കൊറോണവൈറസ് വ്യാപനം കാരണം അടച്ചിട്ടിരുന്ന ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. നിയന്ത്രിത തോതില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ തുറന്നത് ഈയടുത്താണ്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് പുറത്തുകൊണ്ടുപോകുന്ന തൊഴിലാളികള്‍ ഓരോരുത്തരും അവരവരുടെ ഫോണില്‍ ഇഹ്തിറാസ് (Ehteraz) ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആപ്പ് ഫോണില്‍ ഇല്ലെങ്കില്‍ പുറത്തുപോകാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണില്ലാത്ത തൊഴിലാളിയാണെങ്കിലും പുറത്തേക്ക് വിടില്ല. ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ മൊത്തം ജീവനക്കാരുടെ 20 ശതമാനത്തിലേറെ ജോലിക്കുണ്ടാകരുത്.

ഏരിയയിലെ രണ്ട് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകളില്‍ ആദ്യ എന്‍ട്രന്‍സ് അല്‍ കസ്സാറത് സ്ട്രീറ്റിലാണ്. വടക്കന്‍ ഭാഗ്തുനിന്നുള്ള സ്ട്രീറ്റ് 15ന്റെ ഇന്റര്‍സെക്ഷന്‍ ആണിത്. രണ്ടാം എന്‍ട്രന്‍സ് സ്ട്രീറ്റ് 15ന്റെ കൂടെയുള്ള അല്‍ വകാലത് സ്ട്രീറ്റ് ഇന്റര്‍സെക്ഷന്റെ കിഴക്കന്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്നാം എന്‍ട്രന്‍സ് അല്‍ കസ്സാറത് സ്ട്രീറ്റിനൊപ്പമുള്ള 33ാം സ്ട്രീറ്റിന്റെ ഇന്റര്‍സെക്ഷന് ഇടയിലാണ്. നാലാം എന്‍ട്രന്‍സ് വെസ്റ്റേണ്‍ ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റിനൊപ്പമുള്ള പതിനഞ്ചാം സ്ട്രീറ്റിന്റെ ഇന്റര്‍സെക്ഷനിലാണ്.

Share this story