ദുബൈ വിമാനത്താവളത്തിന് സമീപം തീപ്പിടിത്തം

ദുബൈ വിമാനത്താവളത്തിന് സമീപം തീപ്പിടിത്തം

ദുബൈ: ദുബൈ വിമാനത്താവളത്തിന് സമീപത്തെ ഉം റമൂല്‍ പ്രദേശത്ത് തീപ്പിടിത്തം. കരാര്‍ കമ്പനിയുടെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. പരുക്കോ മറ്റ് ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കരാര്‍ കമ്പനിയുടെ ഒറ്റ നില കെട്ടിടത്തിലും കാര്‍ പാര്‍ക്കിംഗ് ഏരിയയിലുമാണ് തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 8.50നാണ് സിവില്‍ ഡിഫന്‍സിന് തീപ്പിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. രാവിലെ 10.36ഓടെ തീ നിയന്ത്രണവിധേയമാക്കി.

അതിനിടെ, ഷാര്‍ജയിലെ അന്നഹ്ദയില്‍ തീപ്പിടിത്തമുണ്ടായ അബ്ബ്‌കോ ടവറിലെ താമസക്കാര്‍ക്ക് കെട്ടിടം നവീകരിക്കുന്നത് വരെ അഭയ കേന്ദ്രമൊരുക്കാന്‍ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. ഷാര്‍ജ ചാരിറ്റി അസോസിയേഷനാണ് വിവിധ ഹോട്ടലുകളില്‍ അഭയകേന്ദ്രം ഒരുക്കുക. 49 നിലകളുള്ള കെട്ടിടത്തില്‍ നിന്ന് 200ഓളം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചിരുന്നത്.

Share this story