ബഹറൈനില്‍ തൊഴില്‍ വിസകളുടെ ഫീസുകള്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഇളവ്; വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസം നീട്ടി

ബഹറൈനില്‍ തൊഴില്‍ വിസകളുടെ ഫീസുകള്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഇളവ്; വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസം നീട്ടി

മനാമ: എല്ലാ പാര്‍പ്പിട അനുമതി (തൊഴില്‍ വിസ)കളുടെയും ഫീസ് നിരക്കുകള്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ്, റസിഡന്‍സ് കാര്യ ( എന്‍ പി ആര്‍ എ) വകുപ്പാണ് തീരുമാനമെടുത്തത്.

കാലാവധി കഴിഞ്ഞത് കാരണം റദ്ദാക്കപ്പെട്ടതും കാലാവധി കഴിഞ്ഞതുമായ പാര്‍പ്പിട അനുമതികളുടെ കാലാവധി ഈ വര്‍ഷം അവസാനം വരെ ഓട്ടോമാറ്റിക് ആയി മാറും. വിസിറ്റ് വിസകളുടെത് ഓട്ടോമാറ്റിക് ആയി മൂന്ന് മാസത്തെ കാലാവധി ലഭിക്കും. ഇവയുടെ കാലാവധി നീട്ടിയതിന് പ്രത്യേകം ഫീസില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് എന്‍ പി ആര്‍ എയെ ബന്ധപ്പെടാം. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമ്മാണ്ടറും ഫസ്റ്റ് പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

Share this story