യാത്ര പറയുമ്പോള്‍ പേരമകന്റെ സ്‌നേഹ ചുംബനം; യു എ ഇയില്‍ വല്യുമ്മക്ക് കോവിഡ്

യാത്ര പറയുമ്പോള്‍ പേരമകന്റെ സ്‌നേഹ ചുംബനം; യു എ ഇയില്‍ വല്യുമ്മക്ക് കോവിഡ്

Photo Credit: Reuters

അബുദബി: യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പേരമകന്‍ സ്‌നേഹ ചുംബനം നല്‍കിയ വല്യുമ്മക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. വല്യുമ്മയുടെ നെറ്റിയിലായിരുന്നു പേരമകന്‍ ചുംബിച്ചത്. സാമൂഹിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചിരുന്ന കുടുംബമായിരുന്നെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധ കാരണം വയോധികക്ക് കോവിഡ് ബാധിച്ചു.

വല്യുമ്മയുടെ സമീപത്ത് പേരമകന്‍ എത്തിയ സമയം അദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. പിറ്റേന്നാണ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. തുടര്‍ന്ന് വല്യുമ്മയെ പരിശോധിക്കുകയായിരുന്നു. ഫലം പോസിറ്റീവായി. നിലവില്‍ വയോധികയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ല. മാര്‍ച്ച് മുതല്‍ വയോധിക സ്വയം തന്നെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നു. കുട്ടികളുമായി ഇടപഴകാതെ സ്വയം അകലം പാലിക്കാന്‍ കര്‍ശനമായി ശ്രദ്ധിച്ചിരുന്നു.

Share this story