ദുബൈയില്‍ രാത്രി പത്തിന് ശേഷമുള്ള സഞ്ചാര അനുമതി മെഡിക്കല്‍ ആവശ്യത്തിന് മാത്രം

ദുബൈയില്‍ രാത്രി പത്തിന് ശേഷമുള്ള സഞ്ചാര അനുമതി മെഡിക്കല്‍ ആവശ്യത്തിന് മാത്രം

ദുബൈ: കൊറോണവൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനിടെ പുറത്തുപോകാന്‍ അനുമതിയുള്ളത് ആരോഗ്യ ആവശ്യത്തിന് മാത്രം. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് സഞ്ചാര നിയന്ത്രണം. ഈ സമയത്ത് ആരോഗ്യ ആവശ്യത്തിന് പുറത്തിറങ്ങാന്‍ ദുബൈ പോലീസിന്റെ പ്രത്യേക അനുമതി തേടണം.

ഇതിനായി ദുബൈ പോലീസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ആരോഗ്യ ആവശ്യത്തിനല്ലാത്ത എല്ലാ അപേക്ഷകളും തള്ളും. കാരണം മറ്റെല്ലാ ആവശ്യങ്ങളും രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ നടത്താം. രാത്രി പത്തിന് ശേഷം ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകണമെന്ന് പറയുന്നത് യുക്തിസഹമല്ലെന്ന് ദുബൈ പോലീസ് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന സമയത്ത് തുടങ്ങിയ വെബ്‌സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. റമസാന്‍ ആരംഭത്തോടെയാണ് പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. രാത്രി പത്തിന് ശേഷം ദുബൈയിലിറങ്ങിയാല്‍ 3000 ദിര്‍ഹം ആണ് പിഴ.

Share this story