ഷാര്‍ജയില്‍ 49 നില കെട്ടിടം നിന്നുകത്തിയത് അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു സിഗരറ്റ് കുറ്റി കാരണം

ഷാര്‍ജയില്‍ 49 നില കെട്ടിടം നിന്നുകത്തിയത് അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു സിഗരറ്റ് കുറ്റി കാരണം

ഷാര്‍ജ: അന്നഹ്ദയിലെ അബ്ബ്‌കോ ടവറില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വന്‍ തീപ്പിടിത്തത്തിന് കാരണം താമസക്കാരിലൊരാള്‍ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കടലാസ് പെട്ടികള്‍ക്ക് മുകളിലാണ് കെടുത്താത്ത നിലയിലുള്ള സിഗരറ്റ് കുറ്റി വന്ന് വീണത്. തുടര്‍ന്ന് തീപ്പിടിക്കുകയായിരുന്നു. 49 നിലകളുള്ള കെട്ടിടമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കത്തിയത്.

ടവറിലെ മുകളിലെ നിലയില്‍ നിന്നോ അല്ലെങ്കില്‍ സമീപത്തെ കെട്ടിടത്തില്‍ നിന്നോ ആണ് ഈ സിഗരറ്റ് കുറ്റി വന്ന് വീണതെന്ന് ഷാര്‍ജ പോലീസ് ഫോറന്‍സിക് ലാബ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ സെര്‍കല്‍ പറഞ്ഞു. രാജ്യത്തെ പല കൂറ്റന്‍ കെട്ടിടങ്ങളിലെയും തീപ്പിടിത്തത്തിന് കാരണമായിട്ടുണ്ട് ഇത്തരം കെടുത്താതെ എറിയുന്ന സിഗരറ്റ് കുറ്റികള്‍. ഷാര്‍ജയില്‍ തന്നെ കഴിഞ്ഞ വര്‍ഷം ഇതുകാരണം തീപ്പിടിത്തമുണ്ടായിരുന്നു. അബ്ബ്‌കോ ടവറിന്റെ ഒന്നാം നിലയില്‍ നിന്ന് തുടങ്ങിയ തീ, കെട്ടിടത്തെ പൊതിഞ്ഞ അലുമിനിയം ഫാക്കേഡിലൂടെ അതിവേഗം മുകള്‍ നിലയിലേക്ക് പടരുകയായിരുന്നു.

Share this story