കോവിഡ് ചികിത്സക്ക് മക്കയില്‍ ഫീല്‍ഡ് ആശുപത്രി തുറന്നു

കോവിഡ് ചികിത്സക്ക് മക്കയില്‍ ഫീല്‍ഡ് ആശുപത്രി തുറന്നു

മക്ക: കൊറോണവൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിന് മക്കയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമായി. മക്കയിലെ ആരോഗ്യകാര്യ ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ വാഇല്‍ മുതൈരി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

രണ്ടായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ആശുപത്രിയില്‍ 100 ബെഡുകളാണുള്ളത്. ലാബ്, ഫാര്‍മസി, എല്ലാ ആശുപത്രികളുമായി ബന്ധപ്പെടുത്തിയ ഡിജിറ്റല്‍ സ്‌കാനര്‍, ഓപറേഷന്‍ റൂമുകള്‍, മെഡിക്കല്‍ സപ്ലൈകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ആശുപത്രി പൊളിച്ച് 60 മണിക്കൂറിനുള്ളില്‍ മറ്റൊരു സ്ഥലത്ത് സജ്ജീകരിക്കാം.

അതിനിടെ, ഞായറാഴ്ച സൗദിയില്‍ 1912 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ കൂടി മരിച്ചതോടെ മരണം 246 ആയി. ഇതുവരെ 39048 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം 11457 പേര്‍ക്ക് രോഗമുക്തിയുണ്ടായി.

Share this story