തിരക്കേറിയ അബുദബി റോഡില്‍ വന്‍ ദുരന്തത്തില്‍ നിന്ന് കാര്‍ യാത്രക്കാരെ രക്ഷിച്ച് അജ്ഞാതന്‍

തിരക്കേറിയ അബുദബി റോഡില്‍ വന്‍ ദുരന്തത്തില്‍ നിന്ന് കാര്‍ യാത്രക്കാരെ രക്ഷിച്ച് അജ്ഞാതന്‍

അബുദബി: ശൈഖ് സായിദ് സുല്‍ത്താന്‍ സ്ട്രീറ്റ് എന്ന സലാം സ്ട്രീറ്റില്‍ വന്‍ ദുരന്തമാകുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കാര്‍ യാത്രക്കാരെ രക്ഷിച്ച് അജ്ഞാതന്‍. ഞായറാഴ്ച രാവിലെ സലാം സ്ട്രീറ്റില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചപ്പോഴാണ് സംഭവം.

കാറിന് നേരെ ശാന്തനായി ഒരാള്‍ നടന്നുവരുന്നതും റോഡിലെ മിനി ബസ് ഡ്രൈവര്‍ നല്‍കിയ ഫയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കാറിലെ തീയണക്കാന്‍ ഇത് പര്യാപ്തമായിരുന്നില്ല. തുടര്‍ന്ന് ചെറിയ പൊട്ടിത്തെറി വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് ഇദ്ദേഹം തിരികെ നടന്ന് മറ്റൊരു എക്‌സ്റ്റിന്‍ഗ്വിഷറുമായി എത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീ പിടിച്ച കാറുകളിലെ ഒന്നില്‍ നിന്ന് ഒരു സ്ത്രീ പുറത്തിറങ്ങുന്നത് കാണാം. പിന്നീട് മിനുട്ടുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തി.

Share this story