യു എ ഇയില്‍ പ്രവാസി ഗര്‍ഭിണികള്‍ക്കും 50 വയസ്സ് പിന്നിട്ടവര്‍ക്കും കോവിഡ് പരിശോധന സൗജന്യം

യു എ ഇയില്‍ പ്രവാസി ഗര്‍ഭിണികള്‍ക്കും 50 വയസ്സ് പിന്നിട്ടവര്‍ക്കും കോവിഡ് പരിശോധന സൗജന്യം

അബുദബി: യു എ ഇയില്‍ പൗരന്മാര്‍ക്കും പ്രവാസികളായ ഗാര്‍ഹിക തൊഴിലാളികള്‍ക്കും കോവിഡ്- 19 പരിശോധന സൗജന്യമാക്കി അബുദബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമ്മാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

പ്രവാസികളിലെ ചില വിഭാഗങ്ങള്‍ക്കും സൗജന്യ പരിശോധന നല്‍കും. പ്രവാസികളായ ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് രോഗികളില്‍ നിന്ന് സമ്പര്‍ക്കം കാരണം രോഗം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കും പരിശോധന സൗജന്യമാണ്. അടുത്തയാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. യു എ ഇയില്‍ കോവിഡ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഇതുവരെ 15 ലക്ഷം പേരെ പരിശോധനക്ക് വിധേയമാക്കി. അതായത് രാജ്യത്ത് താമസിക്കുന്ന പത്തില്‍ ഓരോരുത്തരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

അതിനിടെ, രാജ്യത്ത് 783 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 19661 ആയി. 203 പേര്‍ മരിച്ചു. 6012 പേരാണ് രോഗമുക്തി നേടിയത്.

Share this story