കോവിഡ് പരിശോധനക്ക് പാര്‍ശ്വഫലങ്ങളോ?; അഭ്യൂഹം തള്ളി ഒമാന്‍

കോവിഡ് പരിശോധനക്ക് പാര്‍ശ്വഫലങ്ങളോ?; അഭ്യൂഹം തള്ളി ഒമാന്‍

മസ്‌കത്ത്: കോവിഡ്- 19 പരിശോധനക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ തള്ളി ഒമാന്റെ ദി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ (ജി സി). കോവിഡ്- 19 കണ്ടുപിടിക്കാനായി പരിശോധന നടത്തിയവരില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണം ശരിയല്ല.

കോവിഡ് ചികിത്സയും പരിശോധനയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ആരോഗ്യ നിലവാരം അനുസരിച്ചാണ് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഒമാന്‍ സര്‍ക്കാര്‍ സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നതെന്നും ജി സി പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ, ഒമാനില്‍ ബുധനാഴ്ച 298 കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 4019 ആയി. 1289 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. ഇതുവരെ 17 പേരാണ് മരിച്ചത്.

Share this story