കുവൈത്ത് സര്‍ക്കാരിന്റെ സൗജന്യ വിമാനത്തില്‍ ഒടുവില്‍ അവര്‍ ഇന്ത്യയിലെത്തി

കുവൈത്ത് സര്‍ക്കാരിന്റെ സൗജന്യ വിമാനത്തില്‍ ഒടുവില്‍ അവര്‍ ഇന്ത്യയിലെത്തി

കുവൈത്ത് സിറ്റി: നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരുന്ന 240ഓളം ഇന്ത്യക്കാരെ കുവൈത്ത് സര്‍ക്കാര്‍ സൗജന്യമായി കുവൈത്ത് എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചു. കുവൈത്തി വിമാനങ്ങള്‍ക്ക് ഇന്ത്യ ലാന്‍ഡിംഗ് അനുമതി നല്‍കിയതോടെയാണിത്.

നിലവില്‍ കുവൈത്ത് സര്‍ക്കാറിന്റെ പൊതുമാപ്പ് ലഭിച്ച പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ കുവൈത്തില്‍ കഴിയുന്നുണ്ട്. വരും ആഴ്ചകളില്‍ ഇവരേയും കുവൈത്ത് എയര്‍വേയ്‌സ് നാട്ടിലെത്തിക്കും. കുവൈത്ത് സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച പൊതുമാപ്പ് നടപടികള്‍ അനുസരിച്ച്, പൊതുമാപ്പ് ലഭിക്കുന്നവരുടെ യാത്രാ ചെലവ് കുവൈത്ത് സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രണ്ട് കുവൈത്ത് വിമാനങ്ങളും ഇറങ്ങിയത്. ഓരോന്നിലും 117 വീതം ഇന്ത്യക്കാരാണുണ്ടായിരുന്നത്. 20 സംസ്ഥാനങ്ങളിലുള്ളവരാണ് ഇവര്‍. ഇന്‍ഡോറിലെ ക്വാറന്റൈനില്‍ നിശ്ചിത ദിവസം പാര്‍പ്പിച്ച ശേഷം ഇവരെ അതാത് സംസ്ഥാനങ്ങളിലേക്ക് വിടും.

Share this story