കൊവിഡ്: കാസര്‍കോട് സ്വദേശികള്‍ അബൂദാബിയില്‍ മരിച്ചു

കൊവിഡ്: കാസര്‍കോട് സ്വദേശികള്‍ അബൂദാബിയില്‍ മരിച്ചു

കാസര്‍കോട്: കൊവിഡ് ബാധിച്ചു കാസര്‍കോട്, തലപ്പാടി സ്വദേശികള്‍ അബുദബിയില്‍ മരിച്ചു. തലപ്പാടി കെ.സി.റോഡിലെ അബ്ബാസ് (45), നീലേശ്വരം മടിക്കൈ അമ്പലത്തറവെള്ളച്ചേരിയിലെ കുഞ്ഞഹമ്മദ് (53) എന്നിവരാണ് അബുദബിയിലെ മഫ്റഖ് ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്നലെ മരിച്ചത്.

 

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അബ്ബാസ് മഫ്റഖ് ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

 

ഭാര്യ: ആയിഷ. പത്താം തരാം വിദ്യാര്‍ഥിനി ഖുബ്റ, ഏഴാം തരാം വിദ്യാര്‍ഥി സിനാന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

അബുദബി ബനിയാസ് വെസ്റ്റില്‍ ബദരിയ എന്ന പേരില്‍ കട നടത്തി വരുകയായിരുന്നു കുഞ്ഞഹമ്മദ്. ഈ മാസം ഒമ്പതിനാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് കണ്ടെത്തുകയായിരുന്നു.

 

ഇന്നലെ പുലര്‍ച്ചെയാണ് കുഞ്ഞഹമ്മദ് മരിച്ചത്. അവധിക്ക് നാട്ടില്‍ വന്ന ഇദ്ദേഹം രണ്ടു മാസം മുമ്പാണ് അബുദബിയിലേക്ക് പോയത്.

ഭാര്യ: സീനത്ത് (കൂളിയങ്കാല്‍ ). മക്കള്‍: ശഹര്‍ബാന (ബി.ഫാം വിദ്യാര്‍ഥിനി),ശര്‍മില (പ്ലസ് ടു വിദ്യാര്‍ഥിനി ),ഷഹല ( എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി ).സഹോദരങ്ങള്‍:മൂസ പടന്നക്കാട്, മജീദ്, സമദ്, സുബൈദ, സീനത്ത്, സഫിയ, പരേതയായ ഫാത്തിമ.

Share this story