ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണപിള്ളയാണ് ദുബായിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

അതേസമയം, ഗൾഫിൽ ആകെ കൊവിഡ് മരണം 671 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,601 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ ആകെ രോഗ ബാധിതരുടെ എണ്ണം 1,31,193 ആയി.

Share this story