ഗൾഫിൽ നിന്നും ഇന്ന് ആറ് വിമാനങ്ങൾ കേരളത്തിലേക്ക്; ഇന്നലെ എത്തിയത് നാല് വിമാനങ്ങൾ

Share with your friends

വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫിൽ നിന്നും കേരളത്തിലേക്ക് ഇന്ന് ആറ് വിമാനങ്ങൾ. ഇതിൽ രണ്ടെണ്ണം കണ്ണൂരിലേക്കും രണ്ടെണ്ണം കോഴിക്കോടേക്കും തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഓരോ സർവീസുമാണ് ഉണ്ടാകുക

ദുബൈ-കൊച്ചി, കുവൈത്ത്-തിരുവനന്തപുരം, സലാല-കോഴിക്കോട്, റിയാദ്-കണ്ണൂർ, മസ്‌കറ്റ്-കണ്ണൂർ, മസ്‌കറ്റ്-കോഴിക്കോട് എന്നീ വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തുന്നത്. ദമാമിൽ നിന്ന് ബംഗളൂരു വഴി ഹൈദരാബാദ്, ജിദ്ദയിൽ നിന്ന് വിജയവാഡ വഴി ഹൈദരാബാദ് സർവീസും ഉണ്ടാകും

മസ്‌കറ്റിൽ നിന്ന് ബംഗളൂരുവിലേക്കും ബുധനാഴ്ച സർവീസുണ്ട്. ദോഹ-വിശാഖപട്ടണം, ദോഹ-ഹൈദരാബാദ് സർവീസുകളും ഇന്നുണ്ടാകും. ഇന്നലെ നാല് വിമാനങ്ങളാണ് ഗൾഫിൽ നിന്നും കേരളത്തിൽ എത്തിയത്.

കുവൈത്ത്-കണ്ണൂർ വിമാനത്തിൽ 188 യാത്രക്കാരുണ്ടായിരുന്നു. ദോഹ-കണ്ണൂർ വിമാനത്തിൽ 180 യാത്രക്കാരും റിയാദ്-കോഴിക്കോട് വിമാനത്തിൽ 152 പേരും ദമാം-കൊച്ചി വിമാനത്തിൽ 143 പേരും സംസ്ഥാനത്ത് എത്തി.

ലണ്ടനിൽ നിന്നും മനിലയിൽ നിന്നും രണ്ട് വിമാനങ്ങളും ഇന്ന് കൊച്ചിയിലെത്തുന്നുണ്ട്. ലണ്ടൻ-മുംബൈ വിമാനം രാവിലെ 6.45ന് എത്തി. മനില-മുംബൈ-കൊച്ചി വിമാനം രാത്രി 11.45ന് എത്തും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-