ഐ സി എഫ് പതിനായിരം പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്യും

Share with your friends

മസ്‌കത്ത്: കൊവിഡ് പ്രതിസന്ധിക്കിടയിൽ സമാഗതമായ പെരുന്നാൾ ആഘോഷത്തിന് സഹായമൊരുക്കി ഒമാൻ ഐ സി എഫ് പതിനായിരം പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്യും. രാജ്യത്തെ 17 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്‌കുകളുടെ നേതൃത്വത്തിൽ ഐ സി എഫ് യൂനിറ്റുകൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നത്.

യൂനിറ്റ് കമ്മിറ്റികൾ പ്രാദേശികമായി അർഹരായവരെ കണ്ടെത്തി കിറ്റുകൾ എത്തിച്ചു നൽകുകയാണ് ചെയ്യുക. കൊവിഡ് അനുബന്ധ നിയന്ത്രണങ്ങൾ മൂലം ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്നവർക്ക് ആശ്വാസമേകുകയാണ് പെരുന്നാൾ കിറ്റിന്റെ ലക്ഷ്യം.

റമസാൻ ആദ്യനാളുകളിൽ നാലായിരം ഭക്ഷ്യ കിറ്റുകളും റമസാന് മുമ്പ് മുവ്വായിരം ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തിരുന്നു. റമസാൻ 30 വരെ എല്ലാ ദിവസവും ഇഫ്താർ ഫുഡ് വിതരണവും നടക്കുന്നുണ്ട്.
ഭക്ഷ്യ കിറ്റുകൾക്ക് പുറമെ മെഡിക്കൽ, ലീഗൽ ഹെൽപ്പുകൾ നാട്ടിൽ പ്രതിസന്ധിയിലായ പ്രവാസികൾക്കുള്ള സഹായങ്ങൾ, നാട്ടിലേക്ക് യാത്ര തിരിക്കുന്നവർക്കായി എയർപോർട്ടിൽ ആവശ്യമായ സേവനങ്ങൾ, കൗൺസലിംഗ് എന്നിവയും ഐ സി എഫിന് കീഴിൽ നടന്നു വരുന്നു.

മഹാമാരി സങ്കീർണ സാഹചര്യത്തിൽ പ്രവാസി സമൂഹത്തിന്ന് അതിജീവനത്തിന്റെ ആത്മവിശ്വാസം പകരുന്ന അനേകം സേവന പ്രവർത്തനങ്ങൾ ഐ സി എഫ് നടത്തി വരുന്നു.
‘നിങ്ങൾ അകത്തിരിക്കൂ, ഞങ്ങൾ പുറത്തുണ്ട്’ എന്ന സന്ദേശവുമായി മുഴുസമയ സേവന പ്രവർത്തനങ്ങളാണ് നടക്കുന്നത്. അപ്രതീക്ഷിത ദുരന്തത്തിൽ പകച്ചു നിൽക്കുന്ന പ്രിയ സഹോദരങ്ങളെ ചേർത്തു പിടിച്ച് സുരക്ഷിതബോധം പകരാൾ സദാ സജജരായി സഫ്വ വളണ്ടിയേഴ്‌സും രംഗത്തുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-