റിയാദിൽ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശിയായ നഴ്‌സ് മരിച്ചു

റിയാദിൽ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശിയായ നഴ്‌സ് മരിച്ചു

സൗദിയിൽ കൊവിഡ് സ്ഥിരീകരിച്ച് ഒരു മലയാളി കൂടി മരിച്ചു. നഴ്‌സായ ലാലി തോമസാണ് മരിച്ചത്. റിയാദ് സനായിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സായിരുന്നു ലാലി തോമസ്. കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശിയാണ്.

രണ്ട് ദിവസം മുമ്പ് ഇവർക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഫലം വരികയും കൊവിഡ് പോസിറ്റീവാണെന്ന് തെളിയുകയും ചെയ്തു. വൈകുന്നേരത്തോടെ ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ എമർജൻസി നമ്പറിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു

ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ ലാലി തോമസ് മരിച്ചിരുന്നു. ഭർത്താവ് തോമസ് മാത്യുവും ലാലിക്കൊപ്പം റിയാദിലാണ് താമസം. ഏകമകൾ നാട്ടിലാണ്.

Share this story