പെരുന്നാള്‍ ദിനത്തില്‍ പ്രവാസികള്‍ക്ക് ആശ്വസമായി ഐ സി എഫ് ഭക്ഷണ വിതരണം

പെരുന്നാള്‍ ദിനത്തില്‍ പ്രവാസികള്‍ക്ക് ആശ്വസമായി ഐ സി എഫ് ഭക്ഷണ വിതരണം

മസ്‌കത്ത്: കൊവിഡ് കാലത്ത് സമാഗതമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ പ്രവാസികള്‍ക്കിടയില്‍ ഭക്ഷണ വിതരണവുമായി ഐ സി എഫ്.

ഒമാന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ഭക്ഷണം എത്തിച്ചു നല്‍കുന്നത്. ബാച്ചിലര്‍ മുറികളിലും കുടുംബമായി കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് എല്ലാമേഖലയിലും പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഐ സി എഫ് നാഷനല്‍ ഭാരവാഹികള്‍ വ്യക്തമാക്കി. തൊഴില്‍, വാണിജ്യ മേഖലയിലെ പ്രതിസന്ധി പ്രവാസികളെ സാമ്പത്തികമായി ഏറെ പ്രയാസപ്പെടുത്തുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ വയറു നിറയെ പ്രവാസികളെ ഊട്ടുകയാണ് ലക്ഷ്യമെന്നും ഐ സി എഫ് അറിയിച്ചു.

പെരുന്നാള്‍ ദിനത്തില്‍ പ്രവാസികള്‍ക്ക് ആശ്വസമായി ഐ സി എഫ് ഭക്ഷണ വിതരണം

നേരത്തെ പതിനായിരം പെരുന്നാള്‍ കിറ്റുകളും പെരുന്നാളിന് മുന്നോടിയായി ഐ സി എഫിന് കീഴില്‍ ഒമാനില്‍ വിതരണം ചെയ്തിരുന്നു. ഐ സി എഫ് സ്വഫ്‌വ സന്നദ്ധ സേവകരുടെ നേതൃത്വത്തിലാണ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍.

ഭക്ഷ്യ കിറ്റുകള്‍ക്ക് പുറമെ മെഡിക്കല്‍, ലീഗല്‍ ഹെല്‍പ്പുകള്‍ നാട്ടില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍, നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ക്കായി എയര്‍പോര്‍ട്ടില്‍ ആവശ്യമായ സേവനങ്ങള്‍, കൗണ്‍സലിംഗ് എന്നിവയും ഐ സി എഫിന് കീഴില്‍ നടന്നു വരുന്നു.

Share this story