ഗൾഫിൽ കൊവിഡ് ബാധിച്ച് കണ്ണൂർ, തിരുവനന്തപുരം സ്വദേശികൾ മരിച്ചു

ഗൾഫിൽ കൊവിഡ് ബാധിച്ച് കണ്ണൂർ, തിരുവനന്തപുരം സ്വദേശികൾ മരിച്ചു

കൊവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഒരാൾ കുവൈറ്റിലും ഒരാൾ ഒമാനിലുമാണ് മരിച്ചത്. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാർ നായരാണ് കുവൈറ്റിൽ മരിച്ചത്. 61 വയസ്സായിരുന്നു

കണ്ണൂർ വയക്കര സ്വദേശി ഷുഹൈബാണ് ഒമാനിൽ മരിച്ചത്. 24 വയസ്സായിരുന്നു. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 184 ആയി ഉയർന്നു.

Share this story